x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി; കൊ​ച്ചി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം


Published: January 8, 2026 06:20 AM IST | Updated: January 8, 2026 06:20 AM IST

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് കൊ​ച്ചി​യി​ൽ നി​ർ​ണാ​യ​ക യോ​ഗം ചേ​രും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പ്രാ​തി​നി​ധ്യം പ്ര​ധാ​ന വി​ഷ​യ​മാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്ത് യു​വാ​ക്ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കും. വ​യ​നാ​ട് ബ​ത്തേ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​യ ല​ക്ഷ്യ 2026 ക്യാ​മ്പി​ന്‍റെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും.

വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ‍​യി പി​രി​ച്ച ഫ​ണ്ട് കെ​പി​സി​സി​ക്ക് കൈ​മാ​റു​ന്ന​തി​ലും ഇ​ന്ന് തീ​ര​മാ​ന​മെ​ടു​ക്കും. രാ​വി​ലെ ഒ​ൻ​പ​ത് മ​ണി മു​ത​ല്‍ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​ണ് ക​മ്മി​റ്റി. വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ക്യാ​മ്പി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം ല​ഭി​ച്ചി​രു​ന്നു.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കോ​ൺ​ഗ്ര​സി​ന് മു​ന്നി​ലു​ള്ള​ത് നൂ​റു സീ​റ്റി​ലെ വി​ജ​യം എ​ന്ന ഒ​റ്റ വ​ഴി മാ​ത്ര​മാ​ണ്. ആ​രും സ്വ​യം പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞി​രു​ന്നു.

Tags : Youth Congress State Committee kochi assembly election

Recent News

Up