മാനന്തവാടി: ബാവലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ബാവലി ഷാണമംഗലം ഉന്നതിയിലെ ദേവരാജ (32) നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 6.30ഓടെ ബാവലിയിലെ പച്ചക്കറി വ്യാപാരിയായ നാസർ ചോലയിൽ കട തുറക്കാൻ പോകുന്നതിനിടയിൽ ഷാണമംഗലം റോഡിൽ കാട്ടാന ബൈക്കിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം ബൈക്ക് ഉപേക്ഷിച്ച് നാസർ ഓടി രക്ഷപ്പെട്ടു.
ഉപേക്ഷിച്ച ബൈക്ക് കാട്ടാന തകർക്കുന്ന ശബ്ദം കേട്ട് കൃഷിക്ക് കാവൽ നിൽക്കുകയായിരുന്ന ദേവരാജൻ റോഡിലേക്കെത്തിയപ്പോൾ ആനയുടെ മുന്പിൽ പെടുകയായിരുന്നു. പരിക്കേറ്റ ദേവരാജനെ വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദേവരാജന്റെ പരിക്ക് ഗുരുതരമല്ല.
Tags : Bavali wild elephant attack Youth injured