x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു വർഷത്തിനിടെ കേരളത്തിൽനിന്നു കാണാതായ 607 കുട്ടികൾ കാണാമറയത്ത്

സീ​​​നോ സാ​​​ജു
Published: December 4, 2025 03:39 AM IST | Updated: December 4, 2025 03:39 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കാ​​​ണാ​​​താ​​​യ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളി​​​ൽ അ​​​റു​​​നൂ​​​റി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര വ​​​നി​​​ത-​​​ശി​​​ശു​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം.

2019 മു​​​ത​​​ൽ 2023 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 10,125 ആ​​​ണെ​​​ന്നും ഇ​​​വ​​​രി​​​ൽ 9518 കു​​​ട്ടി​​​ക​​​ളെ മാ​​​ത്ര​​​മാ​​​ണു വീ​​​ണ്ടെ​​​ടു​​​ക്കാ​​​നോ ക​​​ണ്ടെ​​​ത്താ​​​നോ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ള​​​തെ​​​ന്നും കേ​​​ന്ദ്ര വ​​​നി​​​ത-​​​ശി​​​ശു​​​ക്ഷേ​​​മ സ​​​ഹ​​​മ​​​ന്ത്രി സാ​​​വി​​​ത്രി ഠാ​​​ക്കൂ​​​ർ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് കാ​​​ണാ​​​താ​​​യ 607 കു​​​ട്ടി​​​ക​​​ൾ ഇ​​​പ്പോ​​​ഴും കാ​​​ണാ​​​മ​​​റ​​​യ​​​ത്താ​​​ണെ​​​ന്നാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി കോ​​​ണ്‍ഗ്ര​​​സ് എം​​​പി രേ​​​ണു​​​ക ചൗ​​​ധ​​​രി ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നാ​​​ണ് കേ​​​ന്ദ്രം 2019 മു​​​ത​​​ൽ 2023 വ​​​രെ ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ രാ​​​ജ്യ​​​ത്തു കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ്.

2018 മു​​​ത​​​ൽ 2023 വ​​​രെ രാ​​​ജ്യ​​​ത്തെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 6,14,432 കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​വ​​​രി​​​ൽ 3,81,044 പേ​​​രെ മാ​​​ത്ര​​​മാ​​​ണ് വീ​​​ണ്ടെ​​​ടു​​​ക്കു​​​വാ​​​നോ ക​​​ണ്ടെ​​​ത്തു​​​വാ​​​നോ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. 2,33,388 കു​​​ട്ടി​​​ക​​​ളെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്നു. പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ബി​​​ഹാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. 2019ൽ ​​​സം​​​സ്ഥാ​​​ന​​​ത്ത് 2335 കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യ​​​പ്പോ​​​ൾ ഇ​​​വ​​​രി​​​ൽ 2195 പേ​​​രെ​​​യും ആ ​​​വ​​​ർ​​​ഷം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. 2020, 2021, 2022, 2023 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ക​​​ട്ടെ 1645, 1756, 1918, 2471 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം.

എ​​​ന്നാ​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം 1517, 1638, 1799, 2369 എ​​​ന്നി​​​ങ്ങ​​​നെ കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും പ്ര​​​തി​​​ദി​​​നം സം​​​സ്ഥാ​​​ന​​​ത്ത് ശ​​​രാ​​​ശ​​​രി അ​​​ഞ്ചു മു​​​ത​​​ൽ ആ​​​റു​​​വ​​​രെ കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​കു​​​ന്നു​​​വെ​​​ന്ന ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​സ്തു​​​ത കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ദേ​​​ശീ​​​യ ക്രൈം ​​​റിക്കാർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ (എ​​​ൻ​​​സി​​​ആ​​​ർ​​​ബി) ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​താ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. എ​​​ന്നാ​​​ൽ കാ​​​ണാ​​​താ​​​കു​​​ന്ന കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്നും കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ട്ടി​​​ക​​​ളു​​​ടെ തി​​​രോ​​​ധാ​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് വ​​​നി​​​ത- ശി​​​ശു​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം സം​​​യോ​​​ജി​​​ത ഏ​​​കീ​​​കൃ​​​ത മി​​​ഷ​​​ൻ വാ​​​ത്സ​​​ല്യ പോ​​​ർ​​​ട്ട​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ‘ട്രാ​​​ക്ക് ചൈ​​​ൽ​​​ഡ് പോ​​​ർ​​​ട്ട​​​ലും’ ‘ഖോയാ പായാ’ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും സം​​​യോ​​​ജി​​​പ്പി​​​ച്ചാ​​​ണ് ഏ​​​കീ​​​കൃ​​​ത മി​​​ഷന്‍‍ വാ​​​ത്സ​​​ല്യ പോ​​​ർ​​​ട്ട​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Tags : children missing Kerala Union Ministry Women and Child Development

Recent News

Up