x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ജനാധിപത്യം തകർക്കാനുള്ള ഗൂഢപദ്ധതി'; എസ്ഐആറിനെതിരേ കോൺഗ്രസ്

സീ​നോ സാ​ജു
Published: November 19, 2025 02:32 AM IST | Updated: November 19, 2025 02:32 AM IST

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ (എ​സ്ഐ​ആ​ർ) ജ​നാ​ധി​പ​ത്യ​ത്തെ​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​യും ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

കോ​ണ്‍ഗ്ര​സ് ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു രൂ​ക്ഷ​ഭാ​ഷ​യി​ലു​ള്ള വി​മ​ർ​ശ​നം. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​ൽ അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

കേ​ര​ളം, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ഗോ​വ, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മബം​ഗാ​ൾ, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​ാർ, ല​ക്ഷ​ദ്വീ​പ് എ​ന്നീ എ​സ്ഐ​ആ​ർ പു​രോ​ഗ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​വ് ദീ​പ ദാ​സ് മു​ൻ​ഷി​യും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. വി​ഷ്ണു​നാ​ഥും ടി. ​എ​ൻ. പ്ര​താ​പ​നും സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യും ച​ർ​ച്ച​യാ​യി. ബി​ഹാ​റി​ലെ എ​സ്ഐ​ആ​റി​ൽ എ​തി​ർ​പ്പു​ക​ളു​ണ്ടാ​കാ​ത്ത​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​സ്ഐ​ആ​റി​നു ശേ​ഷം ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ണ്ടാ​കു​ന്ന ഏ​തൊ​രു ക്ര​മ​ക്കേ​ടി​നെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് നേ​താ​ക്ക​ൾ​ക്ക് നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​സ്ഐ​ആ​റി​ന്‍റെ പൊ​തു​വാ​യ സ്വ​ഭാ​വം ‘ഒ​ഴി​വാ​ക്കു​ന്ന​താ​ണെ​ന്നും’ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം വ​ള​രെ കു​റ​വാ​ണെ​ന്നു​മാ​ണ് നേ​താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ട്. എ​സ്ഐ​ആ​റി​നെ​തി​രെ​യു​ള്ള ഒ​പ്പുശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഒ​പ്പു​ക​ൾ നി​ല​വി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നു യോ​ഗ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ കോ​ണ്‍ഗ്ര​സ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള പൊ​തു​വി​ശാ​സ്യ​ത​യ്ക്ക് കോ​ട്ടം ത​ട്ടി നി​ൽ​ക്കു​ന്ന സ​മ​യ​ത്തു ന​ട​ത്തു​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി ആ​ഴ​ത്തി​ൽ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഖാ​ർ​ഗെ എ​ക്സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Tags : Congress against SIR Election Commission KC Venugopal

Recent News

Up