x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് ഓടിക്കുന്നതിനിടെ പട്ടത്തിന്‍റെ ചരട് കുടുങ്ങി; മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം


Published: January 16, 2026 03:00 AM IST | Updated: January 16, 2026 03:00 AM IST

സൂറത്ത്: പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം. 

ബൈക്ക് ഓടിക്കുകയായിരുന്നു റഹാന്‍റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്‍റെ ചരട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനത്തിന്‍റെ നിയന്ത്രണം തെറ്റുകയും മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

റഹാനും ഏഴ് വയസുള്ള മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ ഭാര്യ രഹനയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു രഹനയുടെ മരണം.

Tags : family died kite bike

Recent News

Up