x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ലും വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നു; വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി രാ​ഹു​ൽ


Published: November 5, 2025 01:31 PM IST | Updated: November 5, 2025 01:32 PM IST

ന്യൂ​ഡ​ൽ​ഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി​ഹാ​റി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ഹാ​റി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം.

വാ​ർ​ത്താ​മ്മേ​ള​ന​ത്തി​ൽ ബി​ഹാ​റി​ലെ വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി​യാ​ണ് രാ​ഹു​ൽ ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ച​ത്. ഒ​രു ഗ്രാ​മ​ത്തി​ലെ 187 വോ​ട്ട് നീ​ക്കം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ല​രു​ടേ​യും വോ​ട്ട് ചേ​ർ​ത്തി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​മ്മീ​ഷ​ൻ ത​ട്ടി​പ്പ്

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി

ഹ​രി​യാ​ന​യി​ൽ ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ൽ 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു​വെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

Tags : Rahul Gandhi Hydrogen bomb Election Commission PM Modi Congress Postal vote Haryana vote chori voter ID assembly election bihar election

Recent News

Up