x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ണ്‍​വേ തെ​റ്റി​ച്ച് വി​മാ​നം ലാ​ൻ​ഡ് ചെ​യ്തു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം


Published: November 24, 2025 05:12 PM IST | Updated: November 24, 2025 05:19 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ തെ​റ്റി​ച്ച് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കാ​ബൂ​ളി​ൽ നി​ന്നു​ള്ള അ​രി​യാ​ന അ​ഫ്ഗാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ലാ​ൻ​ഡിം​ഗ് റ​ൺ​വേ​യ്ക്ക് പ​ക​രം ടേ​ക്ക് ഓ​ഫ് റ​ൺ​വേ​യി​ൽ ഇ​റ​ങ്ങി​യ​ത്.

ഈ ​സ​മ​യം ടേ​ക്ക് ഓ​ഫ് റ​ൺ​വേ​യി​ൽ മ​റ്റു വി​മാ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റ​ത്തി​ന് (ഐ​എ​ൽ​എ​സ്) ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് വി​മാ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി ലാ​ൻ​ഡ് ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ (എ​ടി​സി) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ല്ലെ​ന്നും പൈ​ല​റ്റ് ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

 

 

 

 

 

Tags : poor visibility afghan plane landed wrong runway delhi

Recent News

Up