ന്യൂഡൽഹി: ബംഗളൂരുവിൽനിന്ന് പാരീസിലേക്കുള്ള എയർഫ്രാൻസ് ബോയിംഗ് 777 വിമാനം അടിയന്തരമായി തുർക്ക്മെനിസ്ഥാനിൽ ഇറക്കി. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ പ്രാദേശികസമയം 3.37 നാണു വിമാനം ഇറക്കിയത്. 15 മണിക്കൂറോളം വിമാനത്താവളത്തിൽ തുടർന്നശേഷമാണ് എഎഫ്191 എ വിമാനത്തിനു യാത്ര പുനരാരംഭിക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
Tags : Air France flight emergency landing