x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​ദേ​ശി​ക സ​ഖ്യ​ത്തി​ന് അ​ജി​ത് പ​വാ​ർ


Published: November 6, 2025 04:40 AM IST | Updated: November 6, 2025 04:40 AM IST

മും​ബൈ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​ദേ​ശി​ക​മാ​യ സ​ഖ്യ​ങ്ങ​ൾ​ക്ക് അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ (എ​ൻ​സി​പി) നീ​ക്കം. ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​നു വ്യ​ത്യ​സ്ഥ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണി​ത്.

ന​ന്ദു​ർ​ബാ​ർ, കോ​ലാ​പു​ർ, നാ​സി​ക് ജി​ല്ല​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നാ​യി വോ​ർ​ലി ഡോ​മി​ൽ ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. സ​ഖ്യം സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​നെ​ടു​ക്കാ​ൻ ന​ന്ദു​ർ​ബാ​റി​ലെ നേ​താ​ക്ക​ളോ​ട് അ​ജി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ലാ​പൂ​രി​ൽ പ്രാ​ദേ​ശി​ക വി​കാ​രം വി​ല​യി​രു​ത്തി അ​നു​യോ​ജ്യ തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി ഹു​സൈ​ൻ മു​ഷ​റി​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ഥ​മാ​യി ഷി​ൻ​ഡേ വി​ഭാ​ഗ​വു​മാ​യി സ​ഖ്യം വേ​ണ​മെ​ന്നാ​ണ് നാ​സി​ക്കി​ലെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : Ajit Pawar regional alliance elections

Recent News

Up