x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: സു​താ​ര്യ അ​ന്വേ​ഷ​ണത്തിന് അ​മി​ത് ഷാ​യ്ക്കു കത്ത്


Published: February 16, 2026 01:51 AM IST | Updated: February 16, 2026 01:51 AM IST

പൂ​ന: ​വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​ഹാ​​രാ​​ഷ്‌​​ട്ര ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് പ​​വാ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ സ​​മ​​ഗ്ര​​വും സു​​താ​​ര്യ​​വു​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ജി​​ത്തി​​ന്‍റെ അ​ടു​ത്ത ബ​​ന്ധു​​വും എ​ൻ​സി​പി (എ​സ്പി) എം​​എ​​ൽ​​എ​​യു​​മാ​​യ രോ​​ഹി​​ത് പ​​വാ​​ർ കേ​​ന്ദ്ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യ്ക്കു ക​​ത്തെ​​ഴു​​തി.

ഇ​​തോ​​ടൊ​​പ്പം സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രി കെ. ​​റാം​​മോ​​ഹ​​ൻ നാ​​യി​​ഡു​​വി​​നും സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ലി​​നും (ഡി​​ജി​​സി​​എ) ക​​ത്ത​​യ​​ച്ചി​​ണ്ടെ​​ന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പ​​ങ്കു​​വ​​ച്ച പോ​​സ്റ്റി​​ൽ രോ​​ഹി​​ത് പ​​റ​​യു​​ന്നു. രാ‌​​ഷ്‌​​ട്രീ​​യ ല​​ക്ഷ്യ​​ത്തോ​​ടെ​​യ​​ല്ല, മ​​റി​​ച്ച് അ​​പ​​ക​​ട​​ത്തി​​നു പി​​ന്നി​​ലെ സ​​ത്യം സം​​ശ​​യാ​​തീ​​ത​​മാ​​യി വെ​​ളി​​ച്ച​​ത്തു​​കൊ​​ണ്ടു​​വ​​രി​​ക​​യാ​​ണ് ത​​ന്‍റെ ഉ​​ദ്ദേ​​ശ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


അ​​ജി​​ത് പ​​വാ​​റി​​ന്‍റെ മ​​ര​ണ​ത്തി​നു കാ​ര​ണ​മാ​യി വി​മാ​നാ​പ​ക​ട​ത്തി​ൽ അ​​ട്ടി​​മ​​റി സം​​ശ​​യ​​മു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ രോ​​ഹി​​ത് പ​​വാ​​ർ ആ​​രോ​​പി​​ച്ചി​​രു​​ന്നു

Tags : Ajit Pawar's death investigation

Recent News

Up