മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുൾപ്പെടെ അഞ്ചു പേരുടെ മരണത്തിനിടയാക്കി വിമാനാപകടത്തിൽ അട്ടിമറിസാധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷണം ആരംഭിച്ചു.
പൂന റൂറൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിഐഡിക്ക് കൈമാറി. അജിത് യാത്ര ചെയ്ത വിമാനം പറന്നുയരുന്നതിനു മുൻപ് അട്ടിമറിയുണ്ടായെന്നാണ് പരിശോധിക്കുന്നത്. ബാരാമതി എയർസ്ട്രിപ്പിനു സമീപമുള്ള അപകട സ്ഥലം അന്വേഷണ സംഘം സന്ദർശിക്കും.
വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തുന്നുണ്ട്.
Tags : Ajith pawar death Maharashtra CID investigation