x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​മി​​ല്ലെ​​ന്ന് അ​​ൽ ഫ​​ലാ​​ സ​​ർ​​വ​​ക​​ലാ​​ശാ​​ല


Published: November 13, 2025 03:35 AM IST | Updated: November 13, 2025 03:35 AM IST

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: തീ​​​​​​വ്ര​​​​​​വാ​​​​​​ദ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ഫ​​​​​​രീ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ൽ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ ഡോ​​​​​​ക്‌​​​​​​ട​​​​​​ർ​​​​​​മാ​​​​​​ർ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത​​​​​​ല്ലാ​​​​​​തെ അ​​​​​​വ​​​​​​രു​​​​​​മാ​​​​​​യി യാ​​​​​​തൊ​​​​​​രു ബ​​​​​​ന്ധ​​​​​​വു​​​​​​മി​​​​​​ല്ലെ​​​​​​ന്ന് ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് അ​​​​​​ൽ ഫ​​​​​​ലാ​​​​​​ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല.

ദൗ​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ സം​​​​​​ഭ​​​​​​വ​​​​​​വി​​​​​​കാ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ദുഃ​​​​​​ഖി​​​​​​ത​​​​​​രാ​​​​​​ണെ​​​​​​ന്നും അ​​​​​​പ​​​​​​ല​​​​​​പി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നും സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ വൈ​​​​​​സ് ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ കൗ​​​​​​ർ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യെ അ​​​​​​പ​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ചി​​​​​​ല ഓ​​​​​​ണ്‍​ലൈ​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത​​​​​​വും തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ ജ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​രം ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളെ ത​​​​​​ങ്ങ​​​​​​ൾ ശ​​​​​​ക്ത​​​​​​മാ​​​​​​യി അ​​​​​​പ​​​​​​ല​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും നി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു​​​​​​വെ​​​​​​ന്നും ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ കൗ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു.

ചി​​​​​​ല മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ ഒ​​​​​​രു ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​മു​​​​​​ള്ള രാ​​​​​​സ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ളോ സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ളോ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ പ​​​​​​രി​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ക​​​​​​യോ ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല. സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ ലാ​​​​​​ബു​​​​​​ക​​​​​​ൾ എം​​​​​​ബി​​​​​​ബി​​​​​​എ​​​​​​സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും മ​​​​​​റ്റ് അം​​​​​​ഗീ​​​​​​കൃ​​​​​​ത കോ​​​​​​ഴ്സു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​ക്കാ​​​​​​ഡ​​​​​​മി​​​​​​ക്, പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും വൈ​​​​​​സ് ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

എ​​​​​​ല്ലാ ലാ​​​​​​ബ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും സു​​​​​​ര​​​​​​ക്ഷാ പ്രോ​​​​​​ട്ടോ​​​​​​കോ​​​​​​ളു​​​​​​ക​​​​​​ളും അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളും പാ​​​​​​ലി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​റി​​​​​​യി​​​​​​ച്ചു. ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന ര​​​​​​ണ്ട് ഡോ​​​​​​ക്‌​​​​​​ട​​​​​​ർ​​​​​​മാ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ​​​​​​നി​​​​​​ന്ന് ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത്.

Tags : Al-Fala University Delhi blast Red Fort blast Chenkota blast

Recent News

Up