x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം; ബി​ഹാ​റി​ല്‍ ഏ​ഴ് നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി കോ​ണ്‍​ഗ്ര​സ്


Published: November 24, 2025 11:00 PM IST | Updated: November 25, 2025 12:19 AM IST

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ബി​ഹാ​റി​ലെ ഏ​ഴ് നേ​താ​ക്ക​ളെ ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി ​കോ​ണ്‍​ഗ്ര​സ്.​പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും അ​ച്ച​ട​ക്കം ലം​ഘി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

സേ​വാ​ദ​ളി​ന്‍റെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ പ​സ്വാ​ന്‍, ബി​പി​സി​സി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലു​ര്‍ റ​ഹ്മാ​ന്‍, കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജ്കു​മാ​ര്‍ ശ​ര്‍​മ, സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജ്കു​മാ​ര്‍ രാ​ജ​ന്‍, സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കു​ന്ദ​ന്‍ ഗു​പ്ത, അ​തി​പി​ന്നാ​ക്ക വി​ഭാ​ഗം മു​ന്‍ അ​ധ്യ​ക്ഷ കാ​ഞ്ച​നാ കു​മാ​രി, ബാ​ങ്ക ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ര​വി ഗോ​ള്‍​ഡ​ന്‍ എ​ന്നി​വ​രെ​യാ​ണ് പാ​ര്‍​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ബി​ഹാ​റി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​റ് സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

Tags : Anti-party activities Congress Bihar Anti-party

Recent News

Up