ദിസ്പൂർ: കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. എലിസബത്തിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.
എലിസബത്ത് രഹസ്യവിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ട്. രഹസ്യാത്മകത പുലർത്തുന്നതിന്റെ ഭാഗമായി അത്താരി അതിർത്തി വഴിയാണ് അവർ പാക്കിസ്ഥാനിലേക്ക് പോയതെന്നും ഗൊഗോയിയെ വിവാഹം ചെയ്തശേഷം ഒമ്പതുതവണ പാക്കിസ്ഥാനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.
Tags : Himanta Biswa Sarma Bjp Gaurav Gogoi Congress