x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടും; ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ


Published: February 16, 2026 03:58 PM IST | Updated: February 16, 2026 03:58 PM IST

ദി​സ്പു​ർ: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​മെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു. മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹി​മ​ന്ത​യു​ടെ പ്ര​തി​ക​ര​ണം.

കോ​ൺ​ഗ്ര​സി​ന്‍റെ പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​ൽ മ​നം​നൊ​ന്താ​ണ് ബോ​റ പാ​ർ​ട്ടി വി​ട്ട​തെ​ന്നും ബോ​റ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ കു​ടും​ബ​രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഹി​മ​ന്ത കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ബോ​റ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹി​മ​ന്ത വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭു​പെ​ൻ ബോ​റ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ബോ​റ, ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും, രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നു​മാ​ണ് ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. നി​ല​വി​ൽ ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ.

Tags : assam chief minister himanta biswa sarma congress resignations bhupen borah

Recent News

Up