x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകന്‍റെ പരീ‍ക്ഷാ ഫലം അറിയാൻ സ്കൂളിലെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു


Published: January 19, 2026 12:51 PM IST | Updated: January 19, 2026 12:51 PM IST

ദിസ്പുർ: യുകെജി വിദ്യാർഥിയായ മകന്‍റെ പരീക്ഷാ ഫലം അറിയാൻ സ്കൂളിലെത്തിയ പിതാവ് സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ആസാമിലെ ജോർഹട്ട് സ്വദേശി ദീപാങ്കർ ബോർഡോലോയ് (35) ആണ് മരിച്ചത്.

ജലസേചന വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയറായി ജോലി ചെയ്തിരുന്ന ദീപാങ്കർ മകന്‍റെ പരീക്ഷാ ഫലം അറിയാൻ ജോർഹട്ടിലെ സാംഫോർട്ട് സ്കൂളിൽ എത്തിയിരുന്നു. ഫലം അറിഞ്ഞ് മടങ്ങവേ സ്കൂൾ ഗേറ്റിന് സമീപം എത്തുന്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്.

ഉടൻ തന്നെ സ്കൂളിലുണ്ടായിരുന്ന ആളുകൾ ജോഹർട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ വച്ച് അദ്ദേഹം ഹൃദായാഘാതം മൂലം മരിച്ചു.

ദീപാങ്കറിന് വലിയ രോഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായിരുവെന്നും അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു.

Tags : Assam heart attack school Parent

Recent News

Up