ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള നേതാക്കള്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ഡൽഹിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്ത് രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി ചർച്ചയിൽനിന്ന് വിട്ടുനില്‍ക്കും.
Tags : Assembly election Kerala leaders Delhi