x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ ​കൊ​ടു​ക്കാ​തെ കോ​ൺ​ഗ്ര​സ്; ബം​ഗാ​ളി​ല്‍ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും


Published: February 5, 2026 11:20 PM IST | Updated: February 5, 2026 11:54 PM IST

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ ബം​ഗാ​ളി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​ന് വെ​റും ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 2016ലും 2021​ലും ഇ​ട​ത് പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

2016ൽ 44 ​സീ​റ്റു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ 2021ൽ ​ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല. വോ​ട്ട് വി​ഹി​തം 12.25 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് മൂ​ന്നു ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സ​ഖ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കാ​ര​ണം പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ന്നു​വെ​ന്ന് ബം​ഗാ​ളി​ലെ നേ​താ​ക്ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചു.

Tags : Bengal Polls congress rahul gandhi

Recent News

Up