ബംഗളൂരു: ബംഗളൂരു ബിഇഎംഎലിനു ബാംഗളൂർ മെട്രോ റെയിൽ കോർപറേഷന്റെ 414 കോടിയുടെ അധിക ഓർഡർ ലഭിച്ചു. മെട്രോ ട്രെയിൻസെറ്റ് നിർമാണത്തിനാണ് അനുമതി ലഭിച്ചത്. ഇതോടെ മൊത്തം ഓർഡർ 66 ട്രെയിൻസെറ്റായി ഉയർന്നു. പുതിയ ട്രെയിൻസെറ്റുകൾ യെല്ലോ ലൈൻ കോറിഡോറിൽ പ്രവർത്തിക്കാനാണ് സാധ്യത.
സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായ ആറു കോച്ചുകളുള്ള ഈ ട്രെയിനുകളിൽ ആധുനിക എസി സംവിധാനങ്ങളും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ലഭിച്ച കരാറിന്റെ വിപുലീകരണമാണ് പുതിയ ഓർഡർ.
ഇപ്പോൾ ലഭിച്ച ഈ ഓർഡർ കമ്പനിയുടെ സാങ്കേതിക ശേഷിയിലേക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്നു ബിഇഎംഎൽ ചെയർമാൻ ശാന്തനു റോയ് അഭിപ്രായപ്പെട്ടു.
Tags : Bengaluru Metro BEML Metro Train