x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തീ​ഷ്കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും


Published: November 20, 2025 09:11 AM IST | Updated: November 20, 2025 09:11 AM IST

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ഇ​ന്നു രാ​വി​ലെ 11നാ​ണു സ​ത്യ​പ്ര​തി​ജ്ഞ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തും. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും ഇ​ന്ന​ലെ നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. ഇ​ദ്ദേ​ഹം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

Tags : Bihar Election Nitish Kumar Narendra Modi NDA

Recent News

Up