x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ലെ എ​ൻ​ഡി​എ തേ​രോ​ട്ടം: കേ​ര​ള​ത്തി​ലെ മു​ന്ന​ണി​ക​ൾ​ക്കും പ​ഠി​ക്കാ​ൻ ഏ​റെ


Published: November 14, 2025 02:15 PM IST | Updated: November 14, 2025 02:36 PM IST

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തെ നി​ലം​പ​രി​ശാ​ക്കി എ​ൻ​ഡി​എ ന​ട​ത്തി​യ വ​ൻ വി​ജ​യം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ളും ബാ​ക്കി നി​ല്ക്കെ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലും ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബി​ഹാ​റി​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു​മ​പ്പു​റം എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​ക​യും ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​ക​യും ചെ​യ്ത​ത് കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്ക് ന​ല്കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല. ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ഹാ​ർ എ​ടു​ത്തു​കാ​ട്ടി​യാ​കും ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ൾ.

എ​ൻ​ഡി​എ​ക്കെ​തി​രേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യു​മ്പോ​ഴും അ​ത് വോ​ട്ടാ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. വി​ക​സ​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള പ​ദ്ധ​തി​ക​ളും കൊ​ണ്ടാ​ണ് നി​തീ​ഷ് കു​മാ​ർ ആ ​പ്ര​ച​ര​ണ​ത്തെ മ​റി​ക​ട​ന്ന​ത്.

ബി​ഹാ​റി​ല്‍ 61 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ​ക്ക​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യ​ത് കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി നേ​തൃ​ത്വം പാ​ഠ​മാ​ക്കേ​ണ്ട​താ​ണ്. സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​വും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വ​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, താ​ഴേ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഭി​ന്ന​ത​ക​ളും ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​കൂ എ​ന്നാ​ണ് ബി​ഹാ​ർ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ ഒ​രു സീ​റ്റു​മാ​യി തി​രി​ച്ച​ടി നേ​രി​ട്ട സി​പി​എം കേ​ര​ള​ത്തി​ലും സ്വ​യം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണ്. തു​ട​ർ​ഭ​ര​ണ​ങ്ങ​ൾ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന ധാ​ര​ണ​ക​ൾ പൊ​ളി​ച്ചെ​ഴു​തി​യ നി​തീ​ഷി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഏ​റെ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കേ​ണ്ട​തു​ണ്ട്.

Tags : Bihar Election Result Kerala

Recent News

Up