ഭോപ്പാല്‍: ബിആര്‍ അംബേദ്കറുടെ പ്രതിമയില്‍ മാലയിടുന്നതിനിടെ ക്രെയിനില്‍ കുടുങ്ങിപ്പോയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി. റണ്‍ ഫോര്‍ യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം.
ബിജെപി എംപി ഗണേഷ് സിംഗ് ആണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ക്രെയിന്‍ ഓപ്പറേറ്ററുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടതിന് ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ ക്രെയിന്‍ കുലുങ്ങുകയും പെട്ടന്ന് നില്‍ക്കുകയും ചെയ്തതോടെ എംപി ഭയചകിതനായി. ക്രെയിന്‍ താഴെയെത്തിയതോടെ പ്രകോപിതനായ എംപി പാര്‍ട്ടി പ്രവര്‍ത്തകരുടെയു ഉദ്യോഗസ്ഥരുടെയും മുന്നില്‍ വച്ച് ക്രെയിന്‍ ജീവനക്കാരനെ തല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
എംപി മുഖത്തടിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ സ്തംഭിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് ക്രെയിന്‍ കുലുക്കമുണ്ടായതെന്നാണ് ഓപ്പറേറ്റര്‍ പറയുന്നത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്രെയിന്‍ കുലുങ്ങി പെട്ടന്ന് നിന്നതോടെ എംപി ഭയചകിതനായി. തുടര്‍ന്ന് പ്രകോപിതനായ എംപി ഓപ്പറേറ്ററെ വിളിച്ചുവരുത്തിയ ശേഷം മുഖത്ത് അടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ എംപിയെ പ്രവൃത്തിയെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന് രംഗത്തെത്തിയത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി.
എംപി അയാളെ തല്ലുക മാത്രമാണ് ചെയ്തത്. അവന്റെ കൈയും കാലും അടിച്ചൊടിക്കുകയായിരുന്നു വേണ്ടത്. അത്രയും ഉയരത്തില്‍ നിന്ന് അദ്ദേഹം വീണിരുന്നെങ്കില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം എംപിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും മത്തുപിടിച്ചതിന്റെ ഉദാഹരമാണ് ഈ സംഭവമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Tags : BJP MP Crane Garland Statue Slaps Operator