x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി അധ്യക്ഷൻ ഇന്ന് കേരളത്തിൽ‌


Published: February 6, 2026 01:15 AM IST | Updated: February 6, 2026 01:15 AM IST

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബിൻ ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നാ​യെ​ത്തു​ന്ന നി​തി​ൻ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ​ത്തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു കൊ​ച്ചി​യി​ലെ​ത്തു​ന്ന നി​തി​ൻ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ല​യി​ലെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നി​തി​ൻ പാ​ലാ​രി​വ​ട്ട​ത്ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​നി​ര​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം വി​വി​ധ എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നാ​ളെ കാ​ല​ടി​യി​ലെ ആ​ദി ശ​ങ്ക​ര ജ​ന്മ​ഭൂ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം തൃ​ശൂ​രി​ലെ വി​വി​ധ ബി​ജെ​പി പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

Tags : BJP president Nitin Nabin Kerala visit

Recent News

Up