ഇറ്റാനഗർ: അരുണാചൽപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉജ്വല വിജയം നേടി. 245 ജില്ലാ പരിഷത്ത് സീറ്റുകളിൽ ബിജെപി 170ൽ വിജയിച്ചു. ഇതിൽ 59 സീറ്റുകളിൽ എതിരില്ലാതെയാണു വിജയം.
പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) 28 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് ഏഴും എൻപിപിക്ക് നാലും സീറ്റ് ലഭിച്ചു. 23 സീറ്റുകളിൽ സ്വതന്ത്രർക്കാണു വിജയം.
ഗ്രാമപഞ്ചായത്തുകളിലെ 8208 സീറ്റുകളിൽ 6085 എണ്ണം ബിജെപി നേടി. ഇതിൽ 5211 സീറ്റുകളിലെ വിജയം എതിരില്ലാതെയായിരുന്നു. പിപിഎ 648ഉം കോൺഗ്രസ് 216ഉം സീറ്റ് നേടി.
Tags : Arunachal BJP win Local body election