മൈസൂരു: കർണാടക ഹൈക്കോടതിയിലെ ധർവാഡ് ബെഞ്ചിലും മൈസൂരു ജില്ലാ കോടതികളിലും ഉൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക കോടതികളിൽ ഇ-മെയിൽ വഴി ബോംബ് ഭീഷണി.
എല്ലായിടത്തും ലഭിച്ചത് ഒരേ ഭീഷണി സന്ദേശം. ഇതേത്തുടർന്ന് കോടതികളിൽനിന്ന് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു.
കോടതി നടപടികൾ തത്കാലത്തേക്കു നിർത്തിവച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോടതികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ബംഗളൂരു കോറമംഗലയിലെ പാസ്പോർട്ട് ഓഫീസിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണിയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.
Tags : Bomb threat Karnataka courts emergency evacuation bomb squad dog squad