x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതികൾക്കും സിആർപിഎഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി


Published: November 19, 2025 02:18 AM IST | Updated: November 19, 2025 02:38 AM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ ന​ടു​ക്കം മാ​റു​ന്ന​തി​നു മു​ന്നേ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​ട​തി​ക​ൾ​ക്കും ര​ണ്ട് സ്കൂ​ളു​ക​ൾ​ക്കും നേ​രേ ബോം​ബ് ഭീ​ഷ​ണി.

ഡ​ൽ​ഹി, സാ​കേ​ത്, ദ്വാ​ര​ക, പ​ട്യാ​ല ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ട​തി​ക​ൾ​ക്കും പ്ര​ശാ​ന്ത് വി​ഹാ​റി​ലെ​യും ദ്വാ​ര​ക​യി​ലെ​യും ര​ണ്ട് സി​ആ​ർ​പി​എ​ഫ് സ്കൂ​ളു​ക​ൾ​ക്കു​മാ​ണ് ഇ-​മെ​യി​ലി​ലൂ​ടെ ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​ത്.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ളു​ള്ള മെ​യി​ലു​ക​ൾ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത ജ​സീ​ർ ബി​ലാ​ൽ വാ​നി​യു​ടെ വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ മു​ന്പാ​ണ് പ​ട്യാ​ല ഹൗ​സ് കോ​ട​തി​ക്കു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

Tags : Bomb threat courts and CRPF schools Patiala house Red Fort Blast Chenkota blast

Recent News

Up