x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുസ്തകപ്പോര്; ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ കോ​​​പ്പി​​​യു​​​മാ​​​യി രാ​​​ഹു​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ


Published: February 5, 2026 02:59 AM IST | Updated: February 5, 2026 02:59 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ൽ സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ ക​​​ര​​​സേ​​​നാ മു​​​ൻ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യാ​​​ത്ത പു​​​സ്ത​​​ക​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​യി മ​​​ക​​​ർ​​​ദ്വാ​​​റി​​​ൽ കാ​​​ത്തി​​​രു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ രാ​​​ഹു​​​ൽ പു​​​സ്ത​​​കം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി. പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്പോ​​​ൾ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യ്ക്കു​​​നേ​​​രേ രാ​​​ഹു​​​ൽ പു​​​സ്ത​​​കം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ചൈ​​​നീ​​​സ് സൈ​​​ന്യ​​​വു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​യും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ കാ​​​ര​​​വ​​​ൻ മാ​​​സി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ചി​​​ല ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ലോ​​​ക്സ​​​ഭ സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്.

പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന പു​​​സ്ത​​​കം ഇ​​​താ​​​ണെ​​​ന്നും വാ​​​യി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് ഇ​​​ന്ന​​​ലെ സ​​​ഭ​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​നെ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള ക്ഷ​​​ണി​​​ച്ച​​​ത് ബ​​​ഹ​​​ള​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ചു. സ്പീ​​​ക്ക​​​ർ സ​​​ഭ ത​​​ത്കാ​​​ല​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​ച്ച​​​പ്പോ​​​ൾ സ​​​ഭ​​​യ്ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ രാ​​​ഹു​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ വീ​​​ണ്ടും പു​​​സ്ത​​​കം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.

Tags : Rahul Gandhi Parliament Naravane's book copy

Recent News

Up