x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരാഖണ്ഡിൽ വ്യവസായി വെടിയേറ്റു കൊല്ലപ്പെട്ടു


Published: February 14, 2026 12:30 AM IST | Updated: February 14, 2026 12:30 AM IST

ഡെ​​​റാ​​​ഡൂ​​​ൺ: ഡെ​​​റാ​​​ഡൂ​​​ൺ സി​​​റ്റി​​​യി​​​ൽ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ വീ​​​ണ്ടും പ​​​ട്ടാ​​​പ്പ​​​ക​​​ൽ കൊ​​​ല​​​പാ​​​ത​​​കം. സി​​​ൽ​​​വ​​​ർ സി​​​റ്റി സി​​​നി​​​മ തി​​​യറ്റ​​​റി​​​നു മു​​​ന്നി​​​ൽ വ്യ​​​വ​​​സാ​​​യി വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ക്വാ​​​റി ഉ​​​ട​​​മ വി​​​ക്രം ശ​​​ർ​​​മ (50)​​​ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15ന് ​​​ജി​​​മ്മി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്പോ​​​ൾ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത​​​സം​​​ഘം വി​​​ക്ര​​​ത്തി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, വി​​​ക്ര​​​ത്തി​​​നെ​​​തി​​​രേ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ന്പ​​​തോ​​​ളം ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഗു​​​ണ്ടാ​​​പ്പ​​​ക​​​യാ​​​കാം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നും ഡെ​​​റാ​​​ഡൂ​​​ൺ സി​​​റ്റി പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് പ്ര​​​മോ​​​ദ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ഈ ​​​മാ​​​സം 10ന് ​​​ഡെ​​​റാ​​​ഡൂ​​​ൺ സി​​​റ്റി​​​യി​​​ലെ ടി​​​ബ​​​റ്റ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഗ്യാ​​​സ് ഏ​​​ജ​​​ൻ​​​സി ഉ​​​ട​​​മ​​​യും വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഡെ​​​റാ​​​ഡൂ​​​ൺ സി​​​റ്റി​​​യി​​​ൽ അ​​​ജ്ഞാ​​​ത സം​​​ഘം പ​​​ട്ടാ​​​പ്പ​​​ക​​​ൽ യു​​​വ​​​തി​​​യെ ക​​​ഴു​​​ത്ത​​​റ​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നാ​​​ണ്.

Tags : Uttarakhand Businessman shot dead

Recent News

Up