ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ നാലിന് ആരംഭിച്ച 37-ാമത് ജനറൽ ബോഡി സമ്മേളനത്തിന്റെ സമാപനദിനമായ ഇന്നലെ നടന്ന ചടങ്ങിലാണു ഭാരവാഹികൾ ചുമതലയേറ്റത്.
പ്രസിഡന്റായി ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂലയെയും ഒന്നാം വൈസ് പ്രസിഡന്റായി തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസിനെയും രണ്ടാം വൈസ് പ്രസിഡന്റായി കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനെയും കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു.
ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ സെക്രട്ടറി ജനറലായും റവ.ഡോ. മാത്യു കോയിക്കല്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും തുടരും.

സിബിസിഐയുടെ ഹെൽത്ത് കെയർ വിഭാഗം ചെയർമാനായി തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോയെയും ഡയലോഗ് ആൻഡ് ഡെസ്ക് ഫോർ എക്യൂമെനിസം ചെയർമാനായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെയും ലേബർ ആൻഡ് മൈഗ്രന്റ്സ് ചെയർമാനായി മാർത്താണ്ഡം ബിഷപ് വിൻസെന്റ് മാർ പൗലോസിനെയും തെരഞ്ഞെടുത്തു. മലയാളിയും ആഗ്ര ആർച്ച്ബിഷപ്പുമായ റാഫി മഞ്ഞളിയാണു ഡോക്ട്രിൻ കമ്മീഷൻ ചെയർമാൻ.
മറ്റു കമ്മീഷനുകളും ചെയർമാന്മാരും ചുവടെ: ക്ലർജി, റിലീജിയസ് ആൻഡ് എൻവിഎസ്സി-ബിഷപ് ജോഹന്നസ് ഗൊറാന്ത്ല ഒസിഡി, എഡ്യുക്കേഷൻ ആൻഡ് കൾച്ചർ-ആർച്ച്ബിഷപ് ഏലിയാസ് ഗോൺസാൽവസ്, പട്ടികജാതി-പിന്നാക്ക വിഭാഗം- ബിഷപ് ജയറാവു പൊലിമെറ, ആദിവാസി കാര്യം-ബിഷപ് ടെലസ്ഫോർ ബിലംഗ് എസ്വിഡി, സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, നിസ്കോർട്ട്-ബിഷപ് വിജയകുമാർ രയാലര, എൻവയേൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്-ബിഷപ് ഐവാൻ പെരേര, ജസ്റ്റീസ് പീസ് ആൻഡ് ഡവലപ്മെന്റ്-ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ, കാരിത്താസ് ഇന്ത്യ-ആർച്ച്ബിഷപ് ലീനസ് നെലി.
Tags : CBCI office bearers take charge