x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായ സിഡി ശൂന്യം


Published: November 29, 2025 02:36 PM IST | Updated: November 29, 2025 02:36 PM IST

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ പ്രധാന തെളിവായ സിഡിയിൽ വിവങ്ങൾ ഇല്ല. പൂനെ കോടതിയിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങളാണ് ഇല്ലാതായത്.

എന്നാൽ ഇതേ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൂടാതെ സിഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം നിർദേശിച്ചു. എന്നാൽ കോടതി ഹർജിക്കാരന്‍റെ ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു.

സെക്ഷൻ 65ബി സർട്ടിഫിക്കറ്റ് ഇല്ലാത്ത ഓൺലൈൻ യുആർഎൽ തെളിവായി സ്വീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി.

2023-ൽ സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്.

Tags : defamation case Savarkar Rahul Gandhi CD

Recent News

Up