ന്യൂഡൽഹി: കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമാർ ഒരുമിച്ചുള്ള യോഗം ഇന്നു നടക്കും. കേന്ദ്ര തെരഞ്ഞടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു കമ്മീഷണർമാരും അനുബന്ധ ഉദ്യോഗസ്ഥരും പങ്കെടുക്കും.
1999ലാണ് ഇത്തരമൊരു യോഗം അവസാനമായി നടന്നത്. തെരഞ്ഞെടുപ്പുപ്രക്രിയയിൽ നിരവധി പരിഷ്കരണങ്ങൾ ഏർപ്പെടുത്തിയശേഷം ഇതാദ്യമായാണ് ഇത്തരമൊരു യോഗം.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം. സാങ്കേതികവിദ്യ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), ഇലക്ടറൽ റോളുകൾ എന്നിവയുടെ പങ്കിടൽ, തെരഞ്ഞെടുപ്പു പ്രക്രിയകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവ ചർച്ച ചെയ്യും.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ പങ്കെടുക്കും.
Tags : Central State Election Commissioners meeting