ചെന്നൈ: ചെന്നൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിനു ബോംബ് ഭീഷണി.
നുങ്കന്പാക്കത്ത് ശാസ്ത്രിഭവനിലെ ഓഫീസിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഡിജിപിക്ക് ഇമെയൽ സന്ദേശം ലഭിക്കുകയായിരുന്നു.
ഉടൻ പോലീസും ബോംബ് നിർവീര്യമാക്കുന്ന സംഘവും ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.
Tags : ED office Chennai ED office Fake bomb threat