x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നു​ണ​യ​ൻ; ഇം​പീ​ച്ച് ചെ​യ്യ​ണം: യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മ​മ​ത ബാ​ന​ർ​ജി


Published: February 4, 2026 01:54 AM IST | Updated: February 4, 2026 01:54 AM IST

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ലു​ള്ള പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ മ​മ​ത ബാ​ന​ർ​ജി, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നു​ണ പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്നും പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​ൻ ക​മ്മീ​ഷ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​മ​ത ബാ​ന​ർ​ജി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ത​നി​ക്ക് സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​താ​യും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.

യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​മ​ത, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ 'നു​ണ​യ​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി. ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ​രാ​തി.

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ മ​മ​ത ബാ​ന​ർ​ജി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് ഈ ​നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വാ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ക​മ്മീ​ഷ​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​തും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലു​ള്ള പോ​ര് കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

Tags : Mamata Banerjee Chief Election Commissioner Special Intensive revision

Recent News

Up