x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​​ന്ധു​​​ബ​​​ല​​​മി​​​ല്ലാ​​​തെ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​ദ​​​വി


Published: November 25, 2025 05:56 AM IST | Updated: November 25, 2025 05:56 AM IST

ന്യൂഡൽഹി: ബ​​​ന്ധു​​​ബ​​​ല​​​മി​​​ല്ലാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യ ഇ​​​ട​​​ത്ത​​​രം ക​​​ർ​​​ഷ​​​ക കു​​​ടും​​​ബാം​​​ഗ​​​വും ആ​​​ദ്യ ത​​​ല​​​മു​​​റ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​ണ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള 33 ജ​​​ഡ്ജി​​​മാ​​​രി​​​ൽ 11 പേ​​​ർ മു​​​ൻ ജ​​​ഡ്ജി​​​മാ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മ​​​റ്റു പ​​​ത്തു ജ​​​ഡ്ജി​​​മാ​​​ർ.


ഹ​​​രി​​​യാ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ദ്യ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യും ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​ണു കാ​​​ന്ത്. ജ​​​ഗ​​​ദീ​​​ഷ് സിം​​​ഗ് കെ​​​ഹാ​​​ർ അ​​​ട​​​ക്കം പ​​​ഞ്ചാ​​​ബ് -ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഹ​​​രി​​​യാ​​​ന​​​യി​​​ൽ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന ആ​​​ദ്യ​​​ത്തെ​​​യാ​​​ളാ​​​ണു കാ​​​ന്ത്. 38-ാം വ​​​യ​​​സി​​​ൽ ഹ​​​രി​​​യാ​​​ന​​​യി​​​ലെ പ്രാ​​​യം കു​​​റ​​​ഞ്ഞ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും 42-ാം വ​​​യ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​മാ​​​യി.


1962 ഫെ​​​ബ്രു​​​വ​​​രി 10ന് ​​​ഹ​​​രി​​​യാ​​​ന ഹി​​​സാ​​​റി​​​ലെ പെട‌്‌വാ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ട​​​ത്ത​​​രം ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണു ജ​​​നി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ലെ സം​​​സ്കൃ​​​ത സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മ​​​ദ​​​ൻ ഗോ​​​പാ​​​ൽ ശാ​​​സ്ത്രി​​​യു​​​ടെ അ​​​ഞ്ചു മ​​​ക്ക​​​ളി​​​ൽ ഇ​​​ള​​​യ​​​വ​​​നാ​​​ണ്. അ​​​മ്മ വീ​​​ട്ട​​​മ്മ​​​യാ​​​യി​​​രു​​​ന്നു. ച​​​ണ്ഡിഗ​​​ഡ് പ​​​ഞ്ച്കു​​​ള​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി വി​​​ര​​​മി​​​ച്ച സ​​​വി​​​ത​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് കാ​​​ന്തി​​​ന്‍റെ ഭാ​​​ര്യ.

Tags : Chief Justice

Recent News

Up