ലുധിയാന: സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടിയ സംഭവത്തിനു പിന്നാലെ 24 പേർക്കെതിരേ പോലീസ് കേസെടുത്തു.
വാക്കുതർക്കത്തിനിടെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് തടവുപുള്ളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമം തടയാനെത്തിയ ജയിൽ സൂപ്രണ്ടിന്റെ തലയ്ക്ക് ഇഷ്ടികകൊണ്ട് ഇടിയേറ്റിരുന്നു.
രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചുപോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പഞ്ചാബ് ജയിൽ മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. അതിനുശേഷം ജയിലിലെ സുരക്ഷ വർധിപ്പിച്ചിരുന്നു.
Tags : Punjab Central Jail Clashes Case filed Ludhiana