x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹി​ത​യെ വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി നി​ല​നി​ല്‍​ക്കി​ല്ല: സു​പ്രീം​കോ​ട​തി


Published: February 7, 2026 12:41 AM IST | Updated: February 7, 2026 12:41 AM IST

ന്യൂ​​ഡ​​ല്‍​ഹി: വി​​വാ​​ഹി​​ത​​യാ​​യ ഒ​​രു സ്ത്രീ ​​മ​​റ്റൊ​​രു പു​​രു​​ഷ​​നു​​മാ​​യി ശാ​​രീ​​രി​​ക​ബ​​ന്ധ​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ട്ട​ശേ​​ഷം അ​​യാ​​ള്‍​ക്കെ​​തി​​രേ വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ല്‍​കി ബ​​ലാ​​ത്സം​​ഗം ചെ​​യ്തു എ​​ന്ന് പ​​രാ​​തി​​പ്പെ​​ടാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്ന് സു​​പ്രീം​​കോ​​ട​​തി.

ഉ​​ഭ​​യ​​ക​​ക്ഷി സ​​മ്മ​​ത​​പ്ര​​കാ​​ര​​മു​​ള്ള ബ​​ന്ധ​​ത്തി​​ല്‍ വി​​ള്ള​​ല്‍ വീ​​ഴു​​മ്പോ​​ള്‍ ബ​​ലാ​​ത്സം​​ഗ കേ​​സു​​ക​​ള്‍ ഫ​​യ​​ല്‍ ചെ​​യ്യു​​ന്ന​​തി​​ല്‍ ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചു കൊ​​ണ്ടാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ ബി.വി. നാ​​ഗ​​ര​​ത്‌​​ന, ഉ​​ജ്ജ​​ല്‍ ഭു​​യാ​​ന്‍ എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. വി​​വാ​​ഹ​വാ​​ഗ്ദാ​​നം ന​​ല്‍​കി ബ​​ലാ​​ത്സം​​ഗം ചെ​​യ്തു എ​​ന്ന ത​ര​ത്തി​ലു​ള്ള കേ​​സു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​മ്പോ​​ള്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.

വി​​വാ​​ഹ​ബ​​ന്ധ​​ത്തി​​ലാ​​യി​​രി​​ക്കെ അ​​ഭി​​ഭാ​​ഷ​​ക സു​​ഹൃ​​ത്തു​​മാ​​യി മൂ​​ന്ന് വ​​ര്‍​ഷ​​ത്തോ​​ളം ബ​​ന്ധം സ്ഥാ​​പി​​ച്ച് ഉ​​ഭ​​യ​​ക​​ക്ഷി സ​​മ്മ​​ത​​പ്ര​​കാ​​രം ലൈം​​ഗി​​ക​ബ​​ന്ധ​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ട്ട സ്ത്രീ​​യാ​​ണ് പ​​രാ​​തി​​ക്കാ​​രി.

ആ​​ദ്യ​ബ​​ന്ധ​​ത്തി​​ല്‍ വി​​വാ​​ഹ​മോ​​ച​​നക്കേസ് കു​​ടും​​ബ​​ക്കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ങ്കി​​ലും അ​​തി​​ല്‍ തീ​​രു​​മാ​​ന​​മാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്ത്രീ ​​മ​​റ്റൊ​​രു പു​​രു​​ഷ​​നു​​മാ​​യി ബ​​ന്ധം സ്ഥാ​​പി​​ച്ച​​തെ​​ന്ന് കോ​​ട​​തി ക​​ണ​​ക്കി​​ലെ​​ടു​​ത്തു.

1955ലെ ​​ഹി​​ന്ദു വി​​വാ​​ഹ നി​​യ​​മ​​പ്ര​​കാ​​രം ഇ​​ണ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടെ​​ന്നും വി​​വാ​​ഹ​ബ​​ന്ധം വേ​​ര്‍​പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും കോ​​ട​​തി ക​​ണ്ടെ​​ത്തി.

കേ​​സി​​ല്‍ കു​​റ്റാ​​രോ​​പി​​ത​​നെ വെ​​റു​​തെ​വി​​ട്ടു​​കൊ​​ണ്ടാ​​ണ് സു​​പ്രീം​​കോ​​ട​​തി ന​​ട​​പ​​ടി.

Tags : Supreme Court harassment Complaint not maintainable promising marriage

Recent News

Up