x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിലെ ദേശീയപാതകളിൽ ഇനി കോണ്‍ക്രീറ്റ് ഉയരപ്പാത


Published: December 19, 2025 01:09 AM IST | Updated: December 19, 2025 01:09 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭൂ​​​പ്ര​​​കൃ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ മ​​​ണ്ണു​​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള​​​ള റീ​​​ടൈ​​​നിം​​​ഗ് ഭി​​​ത്തി​​​യോ​​​ടു​​​കൂ​​​ടി​​​യ ഉ​​​യ​​​ര​​​പ്പാ​​​ത​​​യ്ക്കു പ​​​ക​​​രം പി​​​ല്ല​​​റു​​​ക​​​ളി​​​ൽ തീ​​​ർ​​​ത്ത കോ​​​ണ്‍ക്രീ​​​റ്റ് ഉ​​​യ​​​ര​​​പ്പാ​​​ത​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി.

ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ റീ​​​ടൈ​​​നിം​​​ഗ് ഭി​​​ത്തി ഇ​​​ടി​​​ഞ്ഞു​​​താ​​​ഴ്ന്ന​​​തും നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളും ലോ​​​ക്സ​​​ഭ​​​യി​​​ലെ ചോ​​​ദ്യോ​​​ത്ത​​​വേ​​​ള​​​യി​​​ൽ എ​​​ൻ.​​​കെ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ഭൂ​​​പ്ര​​​കൃ​​​തി​​​ക്കും കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്കും ഇ​​​ണ​​​ങ്ങു​​​ന്ന ത​​​ര​​​ത്തി​​​ല​​​ല്ല എ​​​ൻ​​​എ​​​ച്ച് 66ന്‍റെ ഡി​​​സൈ​​​നെ​​​ന്നും ഇ​​​തി​​​നാ​​​ലാ​​​ണു നി​​​ർ​​​മാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മ​​​ണ്ണു​​​കൊ​​​ണ്ടു​​​ള​​​ള ഉ​​​യ​​​ര​​​പ്പാ​​​ത​​​യ്ക്കു പ​​​ക​​​രം പി​​​ല്ല​​​റു​​​ക​​​ളി​​​ൽ തീ​​​ർ​​​ത്ത കോ​​​ണ്‍ക്രീ​​​റ്റ് ഉ​​​യ​​​ര​​​പ്പാ​​​ത നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. തു​​​ട​​​ർ​​​ന്ന് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ നി​​​ർ​​​ദേ​​​ശം പൂ​​​ർ​​​ണ​​​മാ​​​യും ശ​​​രി​​​യാ​​​ണെ​​​ന്നും അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യും സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ക​​​രാ​​​ർ തു​​​ക​​​യ്ക്ക് ഉ​​​ള്ളി​​​ൽ​​​നി​​​ന്നു​​​കൊ​​​ണ്ട് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് കോ​​​ണ്‍ക്രീ​​​റ്റ് ഉ​​​യ​​​ര​​​പ്പാ​​​ത​​​യ്ക്കു പ​​​ക​​​രം മ​​​ണ്ണു​​​കൊ​​​ണ്ടു​​​ള​​​ള ഉ​​​യ​​​ര​​​പ്പാ​​​ത നി​​​ർ​​​മി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​രാ​​​റി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പി​​​ല്ല​​​റി​​​ൽ തീ​​​ർ​​​ത്ത ഉ​​​യ​​​ര​​​പ്പാ​​​ത നി​​​ർ​​​മി​​​ച്ചാ​​​ൽ ചെ​​​ല​​​വ് കൂ​​​ടു​​​മെ​​​ന്നും ക​​​രാ​​​ർ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ചാ​​​ൽ ഓ​​​ഡി​​​റ്റി​​​ൽ ആ​​​ക്ഷേ​​​പം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ണ്‍ക്രീ​​​റ്റ് ഉ​​​യ​​​ര​​​പ്പാ​​​ത മാ​​​ത്ര​​​മേ നി​​​ർ​​​മി​​​ക്കൂ​​​വെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Minister Nitin Gadkari national highways Concrete elevated roads built

Recent News

Up