x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1984ലെ സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ വെറുതെവിട്ടു, ജയില്‍ മോചിതനാകില്ല


Published: January 22, 2026 11:27 AM IST | Updated: January 22, 2026 11:27 AM IST

ന്യൂഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധ കലാപകാലത്ത് ഡല്‍ഹിയിലെ ജനക്പുരി, വികാസ്പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ ഡല്‍ഹി കോടതി വെറുതെവിട്ടു. റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ദിഗ് വിനയ് സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.സജ്ജന്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ സജ്ജന്‍ കുമാറിന് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

1984 നവംബര്‍ ഒന്നിന് ജനക്പുരിയില്‍ സോഹന്‍ സിംഗും മരുമകന്‍ അവ്താര്‍ സിംഗും കൊല്ലപ്പെട്ട സംഭവത്തിലും, നവംബര്‍ രണ്ടിന് വികാസ്പുരിയില്‍ ഗുര്‍ചരണ്‍ സിംഗ് എന്നയാള്‍ക്ക് തീ കൊളുത്തിയ സംഭവത്തിലുമാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസില്‍ വെറുതെവിട്ടെങ്കിലും സരസ്വതി വിഹാര്‍ കൊലപാതക കേസില്‍ കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ഇദ്ദേഹം ജയിലില്‍ തന്നെ തുടരും. ഇതിന് പുറമേ 2018-ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ച മറ്റൊരു ജീവപര്യന്തം ശിക്ഷയും ഇദ്ദേഹം അനുഭവിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം തിഹാര്‍ ജയിലില്‍ തന്നെ തുടരും.

Tags : Congress MP Sajjan Kumar Rouse Avenue Court

Recent News

Up