x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണി​യ ഗാ​ന്ധി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ശ​ശി ത​രൂ​ർ; കേ​ര​ള​ത്തി​ലാ​ണെ​ന്ന് വി​ശ​ദീ​ക​ര​ണം


Published: December 1, 2025 05:33 AM IST | Updated: December 1, 2025 05:33 AM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ധാ​ന​പ്പെ​ട്ട കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ന്ന് ശ​ശി ത​രൂ​ർ എം​പി. ശ​ശി ത​രൂ​ർ കേ​ര​ള​ത്തി​ൽ അ​മ്മ​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ, എ​സ്‌​ഐ​ആ​ർ വി​ഷ​യ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലും ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ശ​ശി ത​രൂ​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ഒ​രു ദി​വ​സം മു​ൻ​പ് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ദ്ദേ​ഹം പോ​സ്റ്റു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വ​ച്ച​ത്.

ഞാ​യ​റാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Congress MP Shashi Tharoor Party Meeting Skip

Recent News

Up