x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​റും പ്ര​വ​ച​നം മാ​ത്രം; ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല: എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളി താ​രി​ഖ് അ​ൻ​വ​ർ


Published: November 11, 2025 09:38 PM IST | Updated: November 11, 2025 09:38 PM IST

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം പ്ര​വ​ചി​ച്ച എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​വ് താ​രി​ഖ് അ​ൻ​വ​ർ എം​പി. എ​ക്സി​റ്റ് പോ​ളു​ക​ൾ ശ​രി​യാ​യി​രി​ക്കി​ല്ലെ​ന്നും മ​ഹാ​സ​ഖ്യ​ത്തി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ളു​ക​ളെ വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല. അ​തൊ​ക്കെ വെ​റും പ്ര​വ​ച​നം മാ​ത്രം. ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. മ​ഹാ​സ​ഖ്യം വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തും.'-​താ​രി​ഖ് അ​ൻ​വ​ർ പ​റ​ഞ്ഞു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : bihar election tariq anwar exit poll nda win prediction polling voter turnout

Recent News

Up