x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ കുക്കികൾ ഇടയുന്നു


Published: February 6, 2026 01:51 AM IST | Updated: February 6, 2026 01:51 AM IST

ഇം​​​​​​ഫാ​​​​​​ൽ: മ​​​​​​ണി​​​​​​പ്പു​​​​​​രി​​​​​​ൽ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് യു​​​​​​​​മാ​​​​​​​​ൻ ഖേം​​​​​​​​ച​​​​​​​​ന്ദ് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ മൂ​​​​​ന്ന് കു​​​​​ക്കി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​തി​​​​​ഷേ​​​​​ധം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്നു. കു​​​​​ക്കി മേ​​​​​ധാ​​​​​വി​​​​​ത്വ പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ ചു​​​​​രാ​​​​​ച​​​​​ന്ദ്പു​​​​​രി​​​​​ൽ വാ​​​​​ഹ​​​​​ന​​​​​ ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​ഞ്ഞ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ർ പോ​​​​​ലീ​​​​​സി​​​​​നു നേരേ ക​​​​​ല്ലെ​​​​​റി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ട​​​​​യ​​​​​റു​​​​​ക​​​​​ൾ ക​​​​​ത്തി​​​​​ച്ച് ഗ​​​​​താ​​​​​ഗ​​​​​ത ത​​​​​ട​​​​​സ​​​​​വും സൃ​​​​​ഷ്‌ടിച്ചു.

ബു​​​​​ധ​​​​​നാ​​​​​ഴ്ച​​​​​യാ​​​​​ണ് ഖേം​​​​​ച​​​​​ന്ദ് സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്ത് അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ​​​​​ത്. ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യി കു​​​​​​​​ക്കി വ​​​​​​​​നി​​​​​​​​താ നേ​​​​​​​​താ​​​​​​​​വും മു​​​​​​​​ന്‍ മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​മാ​​​​​​​​യ നെം​​​​​​​​ച കി​​​​​​​​പ്‌​​​​​​​​ജെ​​​​​​​​നും നാ​​​​​​​ഗ പീ​​​​​​​പ്പി​​​​​​​ൾ​​​​​​​സ് ഫ്ര​​​​​​​ണ്ടി​​​​​​​ലെ എ​​​​​​​ൽ. ദി​​​​​​​ഖോ​​​​​​​യും ഇ​​​​​തോടൊ​​​​​പ്പം ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റി​​​​​രു​​​​​ന്നു.

സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യ മൂ​​​​​ന്ന് കു​​​​​ക്കി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ​​​​​ക്ക് കു​​​​​ക്കി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ സാ​​​​​മൂ​​​​​ഹ്യ​​​​​ ബ​​​​​ഹി​​​​​ഷ്ക​​​​​ര​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മെ​​​​​യ്തെയ് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്ന് കു​​​​​ക്കി​​​​​ക​​​​​ളെ എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ വ​​​​​ഞ്ചി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം. പ​​​​​ത്ത് കു​​​​​ക്കി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

ഇ​​​​​തി​​​​​ൽ ഏ​​​​​ഴു​​​​​ പേ​​​​​രും ബി​​​​​ജെ​​​​​പി​​​​​ക്കാ​​​​​രാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​ർ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം ഉ​​​​​ന്ന​​​​​യി​​​​​ച്ച് ഗ​​​​​വ​​​​​ർ​​​​​ണ​​​​​റെ ക​​​​​ണ്ട എ​​​​​ൻ​​​​​ഡി​​​​​എ സം​​​​​ഘ​​​​​ത്തി​​​​​ൽ ഹ​​​​​മ​​​​​ർ ഗോ​​​​​ത്ര​​​​​ത്തി​​​​​ൽനി​​​​​ന്നു​​​​​ള്ള എ​​​​​ൻ. സ​​​​​ന​​​​​തെ എം​​​​​എ​​​​​ൽ​​​​​എ​​​​​യും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റ്റൊ​​​​​രു കു​​​​​ക്കി എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യ എ​​​​​ൽ.​​​​​എം. ഖൗ​​​​​ട്ടെ​​​​​യും സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ ഹ​​​​​മ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​വും. എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ​​​​​ത് ക​​​​​ഴി​​​​​ഞ്ഞ ജ​​​​​നു​​​​​വ​​​​​രി 13 ലെ ​​​​​ലും​​​​​ഗ്തു പ്ര​​​​​മേ​​​​​യ​​​​​ത്തി​​​​​ന്‍റെ ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് കു​​​​​ക്കി സോ ​​​​​കൗ​​​​​ൺ​​​​​സി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

Tags : Cookies Manipur Yuman Khemchand Cabinet

Recent News

Up