x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായകള്‍ക്കു കൗണ്‍സലിംഗ് നല്‍കാം; പരിഹാസവുമായി സുപ്രീംകോടതി


Published: January 7, 2026 02:15 PM IST | Updated: January 7, 2026 03:10 PM IST

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​ക പോം​വ​ഴി ഇ​നി തെ​രു​വു​നാ​യ​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ന്ന​ത് മാ​ത്ര​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഹാ​സം. തെ​രു​വു​നാ​യ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലെ വാ​ദം കേ​ള്‍​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രി​ഹാ​സം.

ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, ജ​സ്റ്റീ​സ് സ​ന്ദീ​പ് മെ​ഹ്ത, ജ​സ്റ്റീ​സ് എ​ന്‍.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് കേ​ട്ട​ത്. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​വേ​യാ​ണ് ജ​സ്റ്റീ​സ് മെ​ഹ്ത​യു​ടെ ഈ ​പ​രാ​മ​ര്‍​ശം.

"ക​ടി മാ​ത്ര​മ​ല്ല, നാ​യ്ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഭീ​തി കൊ​ണ്ടും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു. രാ​വി​ലെ ഏ​ത് നാ​യ ഏ​ത് മൂ​ഡി​ലാ​ണെ​ന്ന് എ​ങ്ങ​നെ തി​രി​ച്ച​റി​യും?' എ​ന്ന് ചോ​ദി​ച്ച ജ​സ്റ്റീ​സ് മെ​ഹ്ത, തു​ട​ര്‍​ന്നാ​ണ് നാ​യ​ക​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ന്ന​ത് മാ​ത്ര​മാ​ണ് ഇ​നി ഏ​ക പോം​വ​ഴി​യെ​ന്ന പ​രി​ഹാ​സം ന​ട​ത്തി​യ​ത്.

സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നും തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ്റ്റെ​റി​ലൈ​സേ​ഷ​നും വാ​ക്‌​സി​നേ​ഷ​നും ന​ട​ത്തി​തെ​രു​വു​നാ​യ്ക്ക​ളെ ഷെ​ല്‍​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

എ​ന്നാ​ല്‍ കോ​ട​തി​യു​ടെ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ കോ​ട​തി ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് വി​ക്രം​നാ​ഥ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഹൈ​വേ​ക​ളി​ലെ അ​പ​ക​ട​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും വാ​ദ​ത്തി​നി​ടെ ച​ര്‍​ച്ച​യാ​യി. സം​സ്ഥാ​ന​ങ്ങ​ളു​ടെ കം​പ്ല​യ​ന്‍​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ചി​പ്പി​ച്ച കോ​ട​തി കേ​സി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും വാ​ദം കേ​ള്‍​ക്കും.

Tags : Counseling stray dogs Supreme Court

Recent News

Up