x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിത്വാ ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ തമിഴ്‌നാട്, വിവിധ ജില്ലകളിൽ തീവ്ര മഴമുന്നറിയിപ്പ്


Published: December 1, 2025 08:54 AM IST | Updated: December 1, 2025 09:11 AM IST

ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലെ പ്രഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ ദിത്വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ മരണം 334 ആയി. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് കണക്കുകൾ.

ശ്രീ​​ല​​ങ്ക​​യി​​ൽ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സാ​​​​ഗ​​​​ർ ബ​​​​ന്ധു’ എ​​​​ന്ന ദൗ​​​​ത്യം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യും (എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ്) ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​മാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ളു​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ണ്ട്. കോ​​​​ട്മ​​​​ലെ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​രെ വ്യോ​​​​മ​​​​മാ​​​​ർ​​​​ഗം കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​വ​​​​രെ ശ്രീ​​ല​​ങ്ക​​യി​​ൽ 212 പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി. 218 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 9,98,918 പേ​​​​രെ​​​​യാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റും പേ​​​​മാ​​​​രി​​​​യും ബാ​​​​ധി​​​​ച്ച​​​​ത്.

വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ് വി​​​​ക്രാ​​​​ന്തി​​​​ലു​​​​ള്ള ര​​​​ണ്ട് ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ടി​​​​ന്‍റെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​​​യ കു​​​​ടും​​​​ബ​​​​ത്തെ ചേ​​​​ത​​​​ക് സം​​​​ഘം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൊ​​​​ളം​​​​ബോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന എം​​​​ഐ-17 വി 5 ​​​​ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 21 ട​​​​ൺ ദു​​​​രി​​​​താ​​​​ശ്വാ​​​​സ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ളം​​​​ബോ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു.

Tags : Cyclone Ditwah TamilNadu orange alert Rain Alert Weather Update

Recent News

Up