x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​ചു​വ​ന്ന എ​ക്കോസ്പോ​ർ​ട്ട് എ​വി​ടെ? ഭീ​ക​ര​ർ ര​ണ്ടു കാ​റു​ക​ൾ കൂ​ടി വാ​ങ്ങി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്


Published: November 12, 2025 03:54 PM IST | Updated: November 12, 2025 03:54 PM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച ഹ്യു​ണ്ടാ​യി ഐ20​ക്ക്‌ പു​റ​മേ ര​ണ്ട് കാ​റു​ക​ൾ കൂ​ടി ഭീ​ക​ര​ർ വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് സൂ​ച​ന. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ചു​വ​ന്ന ക​ള​ർ ഫോ​ർ​ഡ് എ​ക്കോ​സ്പോ​ർ​ട്ട് കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക്‌ എ​ക്കോ സ്പോ​ർ​ട്ട് കാ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്. യു​പി, ഹ​രി​യാ​ന പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​ഞ്ചു പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ത്തി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്ക് ല​ഭി​ച്ച​ത് 3,200 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ മൂ​ന്നൂ​റ് കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് വി​വ​രം. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 2900 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ്.

Tags : Delhi Blast Red Fort Attack Ecosport NIA Delhi Police

Recent News

Up