x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ്ഫോ​ട​നം ഉ​ള്ളു​ല​യ്ക്കു​ന്ന​ത്; കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ല: പ്ര​ധാ​ന​മ​ന്ത്രി


Published: November 11, 2025 02:35 PM IST | Updated: November 11, 2025 05:21 PM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വം ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്. ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ള്‍ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കും. ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഭൂ​ട്ടാ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Tags : Delhi Blast Red Fort Attack Narendra Modi

Recent News

Up