x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്, അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും


Published: November 11, 2025 12:42 PM IST | Updated: November 11, 2025 12:42 PM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും. ചാ​വേ​ർ ആ​ക്ര​മ​ണ സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സം​ശ​യി​ക്കു​ന്ന​ത്.

സ്ഫോ​ട​നം ന​ട​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യ് ഐ20 ​കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​റു​ത്ത മാ​സ്ക് ഇ​ട്ട​യാ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​റോ​ടി​ച്ച​ത് ഫ​രീ​ദാ​ബാ​ദ് ഭീ​ക​ര​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഡോ​ക്ട​ർ ഉ​മ​ർ മു​ഹ​മ്മ​ദാ​ണെ​ന്ന സം​ശ​യം ഉ​ണ്ട്. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. വി​വി​ധ സം​ഘ​ങ്ങ​ളാ​യി ചേ​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ചാ​വേ​ർ ആ​ക്ര​മ​ണ​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ഭീ​ക​ര സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​ദ്ധ​തി​യി​ട്ട ആ​ക്ര​മ​ണ​മാ​ണി​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭീ​ക​ര​ർ ല​ക്ഷ്യ​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റ് ആ​ണെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ക​ളി​ലും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​നാ​ണ് തീ​രു​മാ​നം.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ഗ് സ്‌​ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags : Delhi Blast Red Fort Attack NIA Delhi Police

Recent News

Up