x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി സ്ഫോടനം; ഭീകരർക്കായി തെരച്ചിൽ ഊർജിതം


Published: November 13, 2025 03:50 AM IST | Updated: November 13, 2025 03:50 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വ്യാ​​​​പി​​​​പ്പി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മെ ഭീ​​​​ക​​​​ര​​​​രു​​​​ടെ വി​​​​ദേ​​​​ശ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളും സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ലെ​​​​ന്നു സൂ​​​​ച​​​​ന.

സ്ഫോ​​​​ട​​​​നം ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണോ​​​​യെ​​​​ന്ന​​​​തി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള തീ​​​​വ്ര​​​​വാ​​​​ദ​​​​വും വി​​​​ദേ​​​​ശ തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്കും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ റ​​​​ഡാ​​​​റി​​​​നു കീ​​​​ഴി​​​​ൽ വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്.

സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നെ​​​​ന്നു പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഡോ. ​​​​ഉ​​​​മ​​​​ർ മു​​​​ഹ​​​​മ്മ​​​​ദും ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ റെ​​​​യ്ഡി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ ഡോ. ​​​​മു​​​​സ​​​​മ്മി​​​​ൽ ഷ​​​​ക്കീ​​​​ലും തു​​​​ർ​​​​ക്കി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചെ​​​​ന്നും അ​​​​വി​​​​ടെ അ​​​​വ​​​​ർ ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നു​​​​മാ​​​​ണ് ഉ​​​​ന്ന​​​​ത​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളെ ഉ​​​​ദ്ധ​​​​രി​​​​ച്ച് ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​രു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള തു​​​​ർ​​​​ക്കി​​​​ഷ് ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ സ്റ്റാ​​​​ന്പു​​​​ക​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഭീ​​​​ക​​​​ര ശൃം​​​​ഖ​​​​ല​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​നി​​​​താ വിം​​​​ഗ് കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന ഡോ. ​​​​ഷ​​​​ഹീ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്ക​​​​പ്പു​​​​റ​​​​മു​​​​ള്ള ഭീ​​​​ക​​​​ര പ്ര​​​​തി​​​​നി​​​​ധി​​​​യു​​​​മാ​​​​യി സ്ഥി​​​​ര​​​​മാ​​​​യ ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തേ വി​​​​വ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ഉ​​​​മ​​​​റും മു​​​​സ​​​​മ്മി​​​​ലും തു​​​​ർ​​​​ക്കി​​​​യി​​​​ൽ മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​നി​​​​ധി​​​​യെ ക​​​​ണ്ടെ​​​​ന്ന സം​​​​ശ​​​​യം ബ​​​​ല​​​​പ്പെ​​​​ട്ടു നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ മു​​​​ഴു​​​​വ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യും വി​​​​ദേ​​​​ശ​​​​ത്ത് ഉ​​​​ദ്ഭ​​​​വി​​​​ച്ച​​​​താ​​​​ണോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.

2008ലെ ​​​​മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​പ​​​​ര​​​​ന്പ​​​​ര ത​​​​ന്നെ ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും ഗു​​​​രു​​​​ഗ്രാ​​​​മി​​​​ലെ​​​​യും ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ​​​​യും ഹൈ ​​​​പ്രൊ​​​​ഫൈ​​​​ൽ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​കൊ​​​​ണ്ട് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ 200 ഐ​​​​ഇ​​​​ഡി ബോം​​​​ബു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സ്ഫോ​​​​ട​​​​നം ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ഫോ​​​​റ​​​​ൻ​​​​സി​​​​ക് സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യ 40ല​​​​ധി​​​​കം വ​​​​സ്തു​​​​ക്ക​​​​ളി​​​​ൽ ര​​​​ണ്ട് വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും (കാ​​​​​​​​ട്രി​​​​ഡ്ജും) ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത​​​​ ത​​​​രം സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്പി​​​​ളു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രു സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു സാ​​​​ന്പി​​​​ൾ അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റാ​​​​ണെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ര​​​​ണ്ടാ​​​​മ​​​​ത്തെ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​വി​​​​ന്‍റെ സാ​​​​ന്പി​​​​ൾ അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റി​​​​നേ​​​​ക്കാ​​​​ൾ ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​​യും വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഇ​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത കൈ​​​​വ​​​​രി​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ സൂ​​​​ചി​​​​പ്പി​​​​ച്ചു.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ വ്യാ​​​​പ​​​​ക റെ​​​​യ്ഡ്

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​രെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പോ​​​​ലീ​​​​സി​​​​ന്‍റെ വ്യാ​​​​പ​​​​ക റെ​​​​യ്ഡ്. നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടേ​​​​തു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ഞൂ​​​​റി​​​​ലേ​​​​റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലീ​​​​സ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി. കു​​​​ൽ​​​​ഗാം, പു​​​​ൽ​​​​വാ​​​​മ, ഷോ​​​​പ്പി​​​​യാ​​​​ൻ, ബാ​​​​രാ​​​​മു​​​​ള്ള, ഗ​​​​ന്ദ​​​​ർ​​​​ബാ​​​​ൽ, ശ്രീ​​​​ന​​​​ഗ​​​​ർ, ബ​​​​ന്ദി​​​​പോ​​​​റ, കു​​​​പ്‌​​​​വാ​​​​ര, അ​​​​ന​​​​ന്ത്നാ​​​​ഗ്, ബ​​​​ഡ്ഗാം ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും വീ​​​​ടു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. കു​​​​ൽ​​​​ഗാ​​​​മി​​​​ൽ ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ​​​​യും ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ നൂ​​​​റ്റ​​​​ന്പ​​​​തി​​​​ലേ​​​​റെ​​​​യും കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്.

 

Tags : Delhi blast terrorists raid Red fort blast Chenkota blast

Recent News

Up