x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി സ്ഫോടനം; വിജയ് സാഖറെയുടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ​​​​ത്തം​​​​ഗ​​​​സം​​​​ഘം അന്വേഷിക്കും


Published: November 13, 2025 03:54 AM IST | Updated: November 13, 2025 03:54 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ലെ മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ (എ​​​​​ൻ​​​​​ഐ​​​​​എ) പ​​​​​ത്തം​​​​​ഗ​​​​​സം​​​​​ഘം. എ​​​​​ൻ​​​​​ഐ​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ (ഡി​​​​​ജി) വി​​​​​ജ​​​​​യ് സാ​​​​​ഖ​​​​​റെ​​​​​യാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ഐ​​​​​ജി, ര​​​​​ണ്ട് ഡി​​​​​ഐ​​​​​ജി​​​​​മാ​​​​​ർ, മൂ​​​​​ന്ന് എ​​​​​സ്പി​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രും ഡി​​​​​എ​​​​​സ്പി ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​മാ​​​​​ണ് സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്.

ജ​​​​​യ്ഷ് ഇ ​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് തീ​​​​​വ്ര​​​​​വാ​​​​​ദ മോ​​​​​ഡ്യൂ​​​​​ളി​​​​​നെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള എ​​​​​ല്ലാ കേ​​​​​സ് ഡ​​​​​യ​​​​​റി​​​​​ക​​​​​ളും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും ഹ​​​​​രി​​​​​യാ​​​​​ന പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും എ​​​​​ൻ​​​​​ഐ​​​​​എ ഏ​​​​​റ്റെ​​​​​ടു​​​​​ക്കും. അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റ​​​​​ട​​​​​ക്ക​​​മു​​​ള്ള സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഐ​​​​​എ അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കും.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ അ​​​​​പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് അ​​​​​ൽ ഫ​​​​​ലാ​​​​​ഹ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​മാ​​​​​രാ​​​​​യ മു​​​​​സ​​​​​മ്മി​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദു​​​​​മാ​​​​​യും ഉ​​​​​മ​​​​​ർ ഉ​​​​​ൻ ന​​​​​ബി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ അം​​​​​ശം പ​​​​​രി​​​​​സ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ ബ​​​​​യോ​​​​​കെ​​​​​മി​​​​​സ്ട്രി ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​യും ടോ​​​​​യ്‌​​​​​ല​​​​​റ്റ് ബ്ലോ​​​​​ക്കും ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദ് പോ​​​​​ലീ​​​​​സ് സീ​​​​​ൽ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

കോ​​​​​ള​​​​​ജി​​​​​ന്‍റെ ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ടി​​​​​യി​​​​​ലാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ൾ അ​​​​​മോ​​​​​ണി​​​​​യം കോം​​​​​പൗ​​​​​ണ്ടു​​​​​ക​​​​​ളും ഓ​​​​​ക്സി​​​​​ഡൈ​​​​​സ​​​​​റു​​​​​ക​​​​​ളും ആ​​​​​ഴ്ച​​​​​ക​​​​​ളെ​​​​​ടു​​​​​ത്ത് ചെ​​​​​റി​​​​​യ അ​​​​​ള​​​​​വി​​​​​ൽ ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലും ഫ​​​​​ത്തേ​​​​​പു​​​​​രി​​​​​ലും സം​​​​​ഭ​​​​​രി​​​​​ച്ച​​​​​താ​​​​​യാ​​​​​ണു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ അം​​​​​ശം ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് കാ​​​​​ന്പ​​​​​സി​​​​​നു​​​​​ള്ളി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ നി​​​​​യ​​​​​ന്ത്രി​​​​​ത അ​​​​​ള​​​​​വി​​​​​ൽ രാ​​​​​സ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​രീ​​​​​ക്ഷി​​​​​ച്ച​​​​​താ​​​​​യി സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും പോ​​​​​ലീ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു.

മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ൾ ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ ഫ​​​​​ലം വ​​​​​ന്നാ​​​​​ൽ മാ​​​​​ത്ര​​​​​മേ കോ​​​​​ള​​​​​ജ് ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​ർ എ​​​​​ന്തെ​​​​​ങ്കി​​​​​ലും വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു പോ​​​​​യി​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്ന​​​​​തി​​​​​ൽ വ്യ​​​​​ക്ത​​​​​ത വ​​​​​രൂ. കോ​​​​​ള​​​​​ജ് ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു ഡ​​​​​സ​​​​​നി​​​​​ല​​​​​ധി​​​​​കം കു​​​​​പ്പി​​​​​ക​​​​​ൾ, ഗ്ലാ​​​​​സ് ഫ്ലാ​​​​​സ്കു​​​​​ക​​​​​ൾ, സീ​​​​​ൽ ചെ​​​​​യ്ത പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

വി​​​​​ജ​​​​​യ് സാ​​​​​ഖ​​​​​റെ 1996 ബാ​​​​​ച്ച് കേ​​​​​ര​​​​​ള കേ​​​​​ഡ​​​​​ർ ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ൻ​​​​​ഐ​​​​​എ​​​​​യി​​​​​ൽ മു​​​​​ന്പ് ഐ​​​​​ജി​​​​​യാ​​​​​യി​​​​​രു​​​​​ന്ന വി​​​​​ജ​​​​​യി​​​​​യെ ഈ ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ഐ​​​​​എ ഡി​​​​​ജി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. വി​​​​​ജ​​​​​യ് ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ബ്യൂ​​​​​റോ ത​​​​​ല​​​​​വ​​​​​നു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.

Tags : Delhi blast Vijay Sakhare NIA Red Fort blast

Recent News

Up