ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണതോത് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തി. ഒരിടവേളയ്ക്കുശേഷം വീണ്ടും രൂക്ഷമായ വായുമലിനീകരണതോത് ഗുരുതര വിഭാഗത്തിലെത്തിയിരിക്കുകയാണ്. 460 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ.
വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാൻ ഉത്തവിറങ്ങി. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.
Tags : Delhi highest air pollution