x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈകിയെത്തിയതിനാൽ പരീക്ഷയെഴുതാൻ അനുവദിച്ചില്ല; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.


Published: February 18, 2026 03:55 PM IST | Updated: February 18, 2026 03:55 PM IST

പാറ്റ്ന: പരീക്ഷ കേന്ദ്രത്തിലെത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടി ജീവനൊടുക്കിയത്.

വീട്ടിൽ നിന്നും ആറ് കിലോമീറ്റർ അകലെയായിരുന്നു കോമളിന്‍റെ പരീക്ഷ കേന്ദ്രം. ഒമ്പതിനാണ് സ്കൂളിൽ എത്തേണ്ടിയിരുന്നതെങ്കിലും കോമൾ സ്കൂളിൽ എത്തിയപ്പോൾ 9:15 ആയി. ഇതേ തുടർന്ന് സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.

ഇതോടെ, നിരാശയായി വീട്ടിലേക്കു മടങ്ങിയ കോമൾ നദൗളിലേക്കാണ് പോയത്. അവിടെ നിന്ന് ട്രെയിൻ കയറിയ കോമൾ തരെഗ്നയ്ക്കും മസൗരി കോടതിയ്ക്കും ഇടയിൽ വച്ചാണ് ചാടിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags : Exam Patna Girl Train

Recent News

Up